കോളേരി: നാരായണ ഷണ്മുഖ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 28,29,30 തിയതികളില്‍ ആഘോഷിക്കും. 28 ന് വൈകുന്നേരം 5.30- ന് നട തുറന്നതിനുശേഷം പൂജവെപ്പ്. 29- ന് രാവിലെ 9.30- ന് അഷ്ടലക്ഷ്മി താംബൂല സമര്‍പ്പണ പൂജ. 30- ന് രാവിലെ ഏഴിന് ശേഷം പൂജയെടുപ്പ്, വിദ്യാരംഭം, തുടര്‍ന്ന് വാഹനപൂജ.

കേണിച്ചിറ:
പണപ്പാടി ദുര്‍ഗാ പരദേവതാ ക്ഷേത്രത്തില്‍ 28- ന് അഞ്ചുമണിക്ക് പൂജവെപ്പ്. 29- ന് വൈകുന്നേരം ഏഴിന് ഭജന. 30- ന് രാവിലെ ഏഴിനു ശേഷം വാഹനപൂജ, പൂജയെടുപ്പ്, വിദ്യാരംഭം. വിദ്യാരംഭത്തിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 12 .30- ന് അന്നദാനവും ഉണ്ടാകും.

കോളേരി: വട്ടത്താനി മഹാവിഷ്ണു ക്ഷേത്രത്തില്‍ 28- ന് വൈകുന്നേരം പൂജവെപ്പ്. 30- ന് വിദ്യാരംഭം, വാഹന പൂജ.