കോളേരി: കടുവശല്യത്തിന് പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തയ്യല്‍ത്തൊഴിലാളി സംഗമവും അംഗത്വ വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് എസ്. മോഹന്‍ദാസ് ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എന്‍. ജയചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജനി സതീഷ്, എല്‍സി എബ്രഹാം, ഗോപി മോഹന്‍, എ. ഉമ്മര്‍, ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.