കോളേരി: മൂന്നാനക്കുഴി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളില്‍നിന്ന് സി.ബി.എസ്.സി. പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ പി.ടി.എ. ജനറല്‍ ബോഡിയോഗം അനുമോദിച്ചു.

പി.ടി.എ. പ്രസിഡന്റ് എസ്. ബൈജു അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.എം. സുകുമാരന്‍, പ്രിന്‍സിപ്പല്‍ സുധി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.

പി.ടി.എ. ഭാരവാഹികള്‍: കെ.എം. സജി (പ്രസി.), എന്‍.പി. അനില്‍ (വൈസ് പ്രസി.), ജിഷ ജോഷി (മദര്‍ പി.ടി.എ. പ്രസി.).