കോളേരി: പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടിയ മദ്യശാലകള്‍ പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍നീക്കം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭ ജില്ലാക്കമ്മിറ്റി.

പാവങ്ങളുടെ അധ്വാനഫലം കുറുക്കുവഴികളിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിക്കുവാനുള്ള നീക്കമാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍ മദ്യശാലകള്‍ ടൂറിസത്തിന്റെ പേരില്‍ വീണ്ടും തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. പഞ്ചായത്തീരാജ് നഗരപാലിക നിയമത്തില്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരം നിര്‍ത്തലാക്കിയ നടപടി ജനവഞ്ചനയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ദിവാകരന്‍, കെ.ആര്‍. ശ്രീധരന്‍, കെ.ആര്‍. ഗോപി, കെ. ഭാസ്‌കരന്‍, കെ.ആര്‍. സദാനന്ദന്‍, പി.ഇ. നാരായണന്‍, വി.കെ. രാജേന്ദ്രന്‍ സംസാരിച്ചു.