കോളേരി: ശിവഗിരി ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ 100 മഹാസമ്മേളനങ്ങള്‍ നടത്താന്‍ ശിവഗിരിമഠം ഗുരുധര്‍മപ്രചരണസഭ ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.

സഭാ കേന്ദ്രസമിതി രജിസ്ട്രാര്‍ ടി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. പട്ടാമ്പി ധര്‍മഗിരി ആശ്രമം സെക്രട്ടറി അഭയാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി തങ്കപ്പാനന്ദ, കെ. ഭാസ്‌കരന്‍, കെ.ആര്‍. ഗോപി, വെള്ള സോമന്‍, സി.കെ. ദിവാകരന്‍, കെ.ആര്‍. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.