കോളേരി: കള്ളിക്കല്‍ ശിവരാമന്‍ സ്മാരക എവറോളിങ് ട്രോഫി, പുലിക്കുന്നേല്‍ പീതാംബരന്‍ സ്മാരക എവറോളിങ്ങ് ട്രോഫി എന്നിവയ്ക്കായി പാപ്ലശ്ശേരി ഉദയ ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് അഖില വയനാട് യൂത്ത് വോളിേബാള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.