കോളേരി: ജി.എച്ച്.എസ്.എസില്‍ സ്‌കോള്‍ കേരള മുഖേന പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓറിയന്റേഷന്‍ ക്ലാസ്സ് ശനിയാഴ്ച പത്തുമണിക്ക് നടത്തും.

സ്വയംതൊഴില്‍ വായ്പ

കല്പറ്റ: പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പ ഒരു ലക്ഷം രൂപയും സ്വയം തൊഴില്‍ വായ്പ രണ്ടുലക്ഷം രൂപയുമാണ്. വായ്പയ്ക്ക് ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. ആറു മുതല്‍ എട്ടു ശതമാനംവരെയാണ് പലിശ. ഫോണ്‍: 04936-202869.

ഏകദിന നിക്ഷേപകസംഗമം

കല്പറ്റ: ചെറുകിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് നിക്ഷേപക സംഗമം ഡിസംബര്‍ 23-ന് മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വ്യക്തികളും സ്ഥാപനങ്ങളും ഡിസംബര്‍ 19-നകം ബയോഡാറ്റ സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. വിലാസം അസിസ്റ്റന്റ്് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ് വൈത്തിരി, ജില്ലാ വ്യവസായ കേന്ദ്രം ബില്‍ഡിങ്, മുട്ടില്‍ പി.ഒ. ഫോണ്‍: 9744133265, 9846363992.

ഫലവൃക്ഷത്തൈ വിതരണം

കല്പറ്റ: വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ കല്പറ്റ, മാനന്തവാടി, ബത്തേരി റെയ്ഞ്ചുകളിലെ നഴ്‌സറികളില്‍ പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ 30,000 ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ളവര്‍ 8547603847 (കല്പറ്റ) 8547603853 (മാനന്തവാടി) 8547603850 (സു.ബത്തേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

റേഷന്‍ വിതരണം

കല്പറ്റ: നവംബര്‍ മാസത്തെ റേഷന്‍ വിഹിതം ഡിസംബര്‍ 17 വരെ വാങ്ങാം. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഡിസംബര്‍ മാസത്തെ വിഹിതത്തില്‍ നിന്നുമുള്ള ആദ്യ ഗഡു ഈ ആഴ്ചയില്‍ തന്നെ അതത് റേഷന്‍ കടകളില്‍നിന്ന് വാങ്ങാവുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

മേപ്പാടി: പുതുക്കാട്, നെടുങ്കരണ, വാളത്തൂര്‍, നല്ലന്നൂര്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ച ഒമ്പതുമണിമുതല്‍ അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.

സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

കല്പറ്റ: മാനന്തവാടി ഗവ. കോളേജില്‍ പുതിയതായി അനുവദിച്ച എം.എ. ഇംഗ്ലീഷ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് വ്യാഴാഴ്ച 11 മണിക്ക് കൂടിക്കാഴ്ച നടത്തും. എസ്.ടി-രണ്ട്, അംഗപരിമിതര്‍-ഒന്ന്, എം.എ.ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് കോഴ്‌സിലേക്ക് എസ്.ടി. രണ്ട്, എസ്.സി. ഒന്ന്, എല്‍.സി, ഒ.ബി.എക്‌സ്- ഒന്ന് സീറ്റുകളാണുള്ളത്.

കൂടിക്കാഴ്ച

കല്പറ്റ: ഇന്ത്യന്‍ നേവിയില്‍ ജോലിചെയ്ത വിമുക്ത ഭടന്മാരുടെ വിധവകളുടെ വിവിധ പരാതികള്‍ സ്വീകരിക്കുന്നതിനായി ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥര്‍ ഡിസംബര്‍ 30-ന് 11 മണി മുതല്‍ 12.30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ക്യാമ്പ് ചെയ്യും. ഫോണ്‍: 04936-202668.


മൂല്യനിര്‍ണയ ക്യാമ്പ്

കല്പറ്റ: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.കോം, ബി.ബി.എ. മൂല്യനിര്‍ണയ ക്യാമ്പ് വ്യാഴാഴ്ച പത്തുമണി മുതല്‍ കല്പറ്റ എന്‍.എം.എസ്.എം. ഗവ. കോളേജില്‍ നടത്തും. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ കൊമേഴ്‌സ് അധ്യാപകര്‍ ക്യാമ്പില്‍ ഹാജരാകണമെന്ന് ചെയര്‍മാന്‍ പ്രൊഫ. ടി.സി. സന്തോഷ് അറിയിച്ചു.