കല്പറ്റ: ജനറല്‍ ആസ്​പത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ് ആരംഭിക്കണമെന്ന് സി.പി.എം. കല്പറ്റ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കൃഷ്ണമോഹന്‍ ഐ.ടി.ഐ.യെ ഫസ്റ്റ് ഗ്രേഡ് ഐ.ടി.ഐ. ആയി ഉയര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എം.കെ. കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി. സമ്മേളനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ആര്‍. നിര്‍മല, പി.എം. ഷംസുദ്ദീന്‍, കെ. സുനില്‍ കുമാര്‍, സി.കെ. ശിവരാമന്‍, വി.പി. ശങ്കരന്‍ നമ്പ്യാര്‍, എം.ഡി. സെബാസ്റ്റ്യന്‍, എം. മധു എന്നിവര്‍ സംസാരിച്ചു.
 
സി.കെ. ശിവരാമനെ ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പൊതുസമ്മേളനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു.