കല്പറ്റ: നോട്ട് അസാധുവാക്കല്‍, ഇന്ധനവില വര്‍ധന, മതേതരത്വത്തിനെതിരായ കടന്നുകയറ്റം, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം എന്നിങ്ങനെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുകയാണെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കല്പറ്റയില്‍ നടന്ന മഹിളാകോണ്‍ഗ്രസ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷയായിരുന്നു. ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. മഹിളാകോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാത്തിമ റോഷന്‍, കെ.സി. റോസക്കുട്ടി, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, സി.പി. വര്‍ഗീസ്, കെ.വി. പോക്കര്‍ഹാജി, വി.എ. മജീദ് എന്നിവര്‍ സംസാരിച്ചു.