അമ്പലവയല്‍: കുറ്റിക്കൈത കതിനപ്പാറ നിവാസികള്‍ വെള്ളത്തിനായി നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടിലേറെയായി. ഇക്കുറി വേനലാരംഭത്തില്‍ത്തന്നെ കുടിവെള്ളത്തിനായുള്ള പരക്കംപാച്ചിലിലാണ് ഇവര്‍. കത്തുന്നവേനല്‍ വരാനിരിക്കെ, കതിനപ്പാറയിലെ ഇരുപതോളം കുടുംബങ്ങള്‍ക്ക് ഇനിയുള്ള പ്രതീക്ഷ അധികൃതരുടെ കനിവിലാണ്.
ചീങ്ങേരിമലയുടെ അടിവാരത്തുള്ള കതിനപ്പാറ പ്രദേശത്ത് മഴക്കാലത്തുപോലും കുടിവെള്ളത്തിന് ക്ഷാമമുണ്ടാകാറുണ്ട്. ജലവിതരണ പൈപ്പുവഴിയെത്തുന്ന വെള്ളമാണ് ഇവരുടെ പ്രധാന ആശ്രയം. എന്നാല്‍ ഒരു മാസമായി ഈ വെള്ളം കതിനപ്പാറയിലെത്തുന്നില്ല. കുറ്റിക്കൈത കവലയ്ക്ക് സമീപം രണ്ടിടത്ത് പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോവുകയാണ്. പലതവണ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇതിലൊരു പൈപ്പ് നന്നാക്കിയെങ്കിലും തൊട്ടുതാഴെ വീണ്ടും പൊട്ടി. സ്വകാര്യവ്യക്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്് വീട്ടിലേക്ക് വഴിവെട്ടിയപ്പോഴാണ് പൈപ്പുപൊട്ടിയത്. നാലുദിവസമായി പൈപ്പിലൂടെ വരുന്ന വെള്ളം മുഴുവന്‍ ഇവിടെ പാഴാകുന്നു. ജലവകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും വന്നുനോക്കിയിട്ടില്ല.

ഇരുപത് കുടുംബങ്ങള്‍, ഒരു കിണര്‍
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ വെള്ളം കിട്ടാന്‍ മറ്റ് മാര്‍ഗങ്ങളില്ല. ഇപ്പോള്‍ ആകെയുള്ളത് സ്വകാര്യവ്യക്തിയുടെ കിണറാണ്. ഇരുപതോളം വീട്ടുകാര്‍ മുഴുവനാവശ്യങ്ങള്‍ക്കും വെള്ളമെടുക്കാന്‍ തുടങ്ങിയതോടെ ഈ കിണറിലെയും ജലനിരപ്പ് താഴ്ന്നു. അധികംവൈകാതെ ഈ കിണര്‍ വറ്റും. പിന്നെ മുന്‍വര്‍ഷങ്ങളിലേതുപോലെ ടാങ്കറില്‍ വെള്ളമെത്തിക്കേണ്ടിവരും. ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാല്‍ ഇരട്ടിവിലയ്ക്കാണ് ഇവര്‍ക്ക് വെള്ളം കിട്ടുക.

കുടിനീരിന് കുടുംബത്തോടെ
തലയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെച്ച കലങ്ങളുമായി കുടുംബത്തോടെയാണ് ഇവര്‍ വെള്ളം കൊണ്ടുവരുന്നത്. കുട്ടികള്‍ അവര്‍ക്കാവുന്ന അളവില്‍ വെള്ളമെടുക്കും. ദിവസം രണ്ടുനേരം ഇവര്‍ക്ക് ദിനചര്യയാണിത്. കതിനപ്പാറ ഗുളികന്‍ തറയോട് ചേര്‍ന്നുള്ളവര്‍ അരക്കിലോമീറ്ററോളം കുത്തനെ ഇറക്കമുള്ള പാറയിലൂടെ നടന്നുപോകേണ്ട അവസ്ഥയാണ്. കൂലിപ്പണിക്കുപോകുന്ന സാധാരണക്കാരായ തങ്ങള്‍ക്ക് വലിയ ദുരിതമാണിതെന്ന് വീട്ടമയായ സാജിത ജോസഫ് പറഞ്ഞു.
സമരം ചെയ്യും
കാലമേറെയായി ഈ അവഗണന സഹിക്കുന്നു. ജലവകുപ്പധികൃതരും ഗ്രാമപ്പഞ്ചായത്തും തങ്ങളുടെ ദുരിതം കാണുന്നില്ല. സത്വരനടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ സമരമാരംഭിക്കും.
പി.കെ. ബാബു, സി.പി.ഐ.(എം.എല്‍.) ഏരിയ സെക്രട്ടറി.