പുല്പള്ളി: സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പുല്പള്ളിയില്‍

സി.പി.എം. ഹര്‍ത്താല്‍ നടത്തി. കടകള്‍ അടഞ്ഞുകിടന്നു. വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല.

പാറക്കടവ്, വണ്ടിക്കടവ് പ്രദേശങ്ങളില്‍ ബി.ജെ.പി.യുടെ കൊടിയും കൊടിമരവും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പാറക്കടവിലും വണ്ടിക്കടവിലും പ്രകടനം നടത്തി. എ.ബി.വി.പി.യുടെയും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും കൊടിതോരണങ്ങളും മറ്റും പോലീസിന്റെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാറക്കടവിലും വണ്ടിക്കടവിലും ബി.ജെ.പി.യുടെ കൊടിമരങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് യോഗം ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. പത്മനാഭന്‍, വി. മധു, കെ.ഡി. ഷാജിദാസ്, തൃദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി


പുല്പള്ളി :
കളനാടിക്കൊല്ലിയില്‍ കോണ്‍ഗ്രസ്, കെ.എസ്.യു പതാകകള്‍ തീയിട്ടുനശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍ യോഗം ഉദ്ഘാടനം ചെയ്തു. ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.

വി.എന്‍. ലക്ഷ്മണന്‍, സണ്ണി തോമസ്, മണി പാമ്പനാല്‍, കെ. എല്‍. ജോണി, സി.പി. കുര്യാക്കോസ്, പി.എന്‍. ശിവന്‍, സി. പി. ജോയി, ഷിജു തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.