മകന്റെ ആദ്യ നായകന്‍, മകളുടെ ആദ്യ പ്രണയം- ഒരേയൊരു വികാരം അച്ഛന്‍

ണ്‍മക്കള്‍ അനുകരിച്ച ആദ്യ നായകന്‍ എന്നും അച്ഛനായിരുന്നു. പെണ്‍കുട്ടികളുടെ ആദ്യ പ്രണയവും അച്ഛനോടായിരുന്നു. എന്നാല്‍ എവിടെ വച്ചാണ് അച്ഛനെ നമുക്ക് നഷ്ടപ്പെട്ടു തുടങ്ങിയത്... 

ഒരിക്കല്‍ നിവര്‍ന്ന് നില്‍ക്കാന്‍ ആ കൈകള്‍ നമുക്ക് താങ്ങായിരുന്നു. അലസമായി പറഞ്ഞ വാക്കുകള്‍ അനിഷ്ടമില്ലാതെ കേട്ടിരുന്നത് ആ കാതുകളായിരുന്നു. പിച്ചവച്ചു തുടങ്ങിയ നാളുമുതല്‍  വളര്‍ച്ചയുടെ ഓരോ ചുവടുകളിലും ആനന്ദം നിറഞ്ഞത്, ഇന്ന് കണ്ണീരൊഴിയാത്ത ചുക്കിച്ചുളിഞ്ഞ് പിന്നോട്ട് തള്ളിയ ആ കണ്ണുകളിലായിരുന്നു...

മക്കളുടെ ജീവിതത്തിന് സ്വന്തം രക്തമൂറ്റി കരുത്തു പകര്‍ന്ന അച്ഛനെന്ന വികാരത്തെ തിരിച്ചറിയാതെ പോകരുത്. നാളെ നഷ്ടങ്ങളെ ഓര്‍ത്ത് കരയുന്നതിനേക്കാള്‍ ഇന്ന് അവരെ ചേര്‍ത്തു പിടിക്കുന്നതാണ് മഹത്തരം. ഒരു ഫാദേഴ്‌സ് ഡേ കൂടി കടന്നുവരുമ്പോള്‍ എല്ലാ അച്ഛന്‍മാര്‍ക്കുമായി സൂപ്പര്‍ ടി.വി ഒരുക്കിയ ഹ്രസ്വ ചിത്രം കാണാം...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.