ട്യൂറെറ്റ് സിന്‍ഡ്രം തോല്‍ക്കും എലിസബത്തിന്റെ പാട്ടുജീവിതത്തിന് മുന്നില്‍
October 30, 2019, 10:00 AM IST
നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ എലിസബത്തിനെ കാണില്ല. എലിസബത്ത് പുഞ്ചിരിച്ചുകൊണ്ട് പാടിത്തുടങ്ങിയാല്‍ മതിമറന്ന് കേട്ടിരിക്കാത്തവരുണ്ടാവില്ല. ചിലപ്പോള്‍ പെട്ടന്നാവും ആ ചിരി മായുക. പാടുമ്പോഴും സംസാരിക്കുമ്പോഴുമുള്ള എലിസബത്തിന്റെ വിചിത്രമായ അംഗവിക്ഷേപം കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. പക്ഷേ, എലിസബത്തിന് അതൊരു വലിയ വിഷയമല്ല, അടുത്ത ക്ഷണം തന്നെ പാട്ടിലേയ്ക്കും പറഞ്ഞ കാര്യങ്ങളിലേയ്ക്കും പഴയപോലെ തന്നെ ചിരിച്ചുകൊണ്ട് തിരിച്ചെത്തും. പ്രത്യേകരീതിയില്‍ ചലനങ്ങളും ശബ്ദവും ആവര്‍ത്തിച്ചു വരുന്ന ട്യൂറെറ്റ് സിന്‍ഡ്രം എന്ന ന്യൂറോളജിക്കല്‍ വൈകല്യമാണ് എലിസബത്തിന്. വിചിത്രമായ ഈ അവസ്ഥയെ പാട്ടുകൊണ്ടും ദൃഢനിശ്ചയം കൊണ്ടും മറികടക്കുകയാണ് ഈ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥി.