കോഴിക്കോട്: കൊറോണയെ ആത്മവിശ്വാസത്തോടെ അതിജീവിക്കുകയാണ് വസ്ത്രവ്യാപാര രംഗത്ത് കോഴിക്കോട്ടെ ഒരു വനിതാ കൂട്ടായ്മ. ഡിസൈനര്‍ മാസ്‌കുകള്‍ രംഗത്തിറക്കി കാലത്തിനൊപ്പം സഞ്ചരിക്കാന്‍ സമൂഹത്തെ സ്റ്റൈലായി പഠിപ്പിക്കുകയാണ് ഷെമിനയും നിജിനയും. 

ബ്യൂട്ടിക്ക് തുടങ്ങി രണ്ട് മാസത്തിനിടയിലായിരുന്നു ഇങ്ങനെ ഒരു പ്രതിസന്ധി. ഇതോടെ ഇവര്‍ സല്‍വാറിനൊപ്പം ഡിസൈനര്‍ മാസ്‌ക്കുകള്‍ തുന്നി തുടങ്ങുകയായിരുന്നു.