15 വയസുമുതല്‍ 56 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വോളിബോള്‍ പരിശീലനം നല്‍കുകയാണ് വിങ്‌സ് എന്ന സംഘടന. കുടുംബശ്രീയിലെ സ്ത്രീകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ആദ്യ കാലങ്ങളില്‍ ജേഴ്‌സിയിടാന്‍ മടിച്ചയവര്‍ നൈറ്റി ഇട്ടായിരുന്നു വോളിബോള്‍ കളിച്ചത്. ഇന്ന് അവരില്‍ രണ്ടു പേര്‍ ദേശിയ തലത്തില്‍ കളിക്കുകയാണ്.