കേരളത്തിലെ ആദ്യത്തെ ഫീമെയിൽ ബ്യൂട്ടി വ്ളോ​ഗർ എന്ന പ്രതിഛായയാണ് ഉണ്ണിമായ എന്ന വ്ളോ​ഗറിന്. വ്ളോ​ഗിങ് വിശേഷങ്ങളും ഓണവിശേഷങ്ങളും പങ്കുവെക്കുകയാണ് ഉണ്ണിമായ. ആദ്യത്തെ വീഡിയോക്ക് നൂറു കാഴ്ചക്കാരോളം മാത്രമാണ് ലഭിച്ചത്. ഇത്രത്തോളം പേരിലേക്കെത്തി ചേരുമെന്ന് അന്നൊന്നും വിചാരിച്ചില്ല. വീട്ടുകാർ പോലും വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ഉണ്ണിമായ. ഒരു വർഷത്തോളമെടുത്താണ് ആദ്യ പ്രതിഫലം ഏഴായിരം ലഭിച്ചത്. ഇപ്പോൾ അഞ്ചക്കവും പലപ്പോഴും ആറക്കവും ലഭിക്കാറുണ്ടെന്ന് ഉണ്ണിമായ പറയുന്നു. പെൺകുട്ടികൾ എപ്പോഴും ഇൻഡിപെൻ‍ഡന്റ് ആയിരിക്കണമെന്നും സ്വന്തമായൊരു സലൂൺ ആണ് തന്റെ സ്വപ്നമെന്നും ഉണ്ണിമായ.