കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമുണ്ട്. പട്ടാള യൂണിഫോമും ബാഗും നിറതോക്കുമേന്തി രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഒരു മലയാളി പെൺകുട്ടി. അസം റൈഫിൾസിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിന് ആതിര.കെ.പിള്ളയായിരുന്നു അത്. അസം റൈഫിൾസിൽ ജോലി ചെയ്യുന്ന ഏകമലയാളി വനിതയാണ് ആതിര. 

പതിമൂന്നുവർഷം മുമ്പ് സർവീസിലിരിക്കേ അച്ഛൻ മരിച്ച ഒഴിവിലാണ് ആതിര രാജ്യസേവനത്തിനിറങ്ങിയത്. നിലവിൽ കശ്മീരിലാണ് ആതിരയും ഒപ്പമുള്ള വനിതാ ഉദ്യോ​ഗസ്ഥരും ഇപ്പോഴുള്ളത്.