ചെടി പരിപാലനത്തിലാണ് ഉഷ ടീച്ചര്‍ സന്തോഷം കണ്ടെത്തുന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച ചെടികള്‍ ഉഷ ടീച്ചറിന്റെ തോട്ടത്തിലുണ്ട്. നേരത്തേയും ചെടികളോട് ഇഷ്ടമുണ്ടെങ്കിലും കൂടുതൽ ചെടികളും ടീച്ചറുടെ തോട്ടത്തിൽ ഇടംപിടിക്കുന്നത് വിരമിച്ച ശേഷമാണ്.

നഴ്സറികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ചെടികൾ ശേഖരിക്കുന്നത്. ചെടികൾ കണ്ടെത്താനും നടാനും പരിപാലിക്കാനുമെല്ലാം ഒപ്പമുള്ളത് ഭർത്താവും കുട്ടികളുമാണ്. യാതൊരു മാനസിക പിരിമുറുക്കങ്ങളുമില്ലാതെ ചെടികൾക്കൊപ്പം ചെലവിടാനാണ് ഇപ്പോൾ ഏറ്റവും ഇഷ്ടമെന്ന് ഉഷ ടീച്ചർ പറയുന്നു.