ഒളിമ്പിക്‌സ് സ്വപ്നവുമായി ജിംനാസ്റ്റിക്ക് പഠിക്കുന്ന ഒരു എട്ടാം ക്ലാസുകാരിയുണ്ട് ഒറ്റപ്പാലത്തിനടുത്ത വരോടില്‍. ജിംനാസ്റ്റിക്‌സിനൊപ്പം യോഗയും കളരിയും നിമയെന്ന ഈ കൊച്ചു മിടുക്കി അഭ്യസിക്കുന്നുണ്ട്. അഞ്ചാം വയസ്സിൽ യോ​ഗ ചെയ്താണ് തുടക്കം, പിന്നീട് കളരിയിലേക്കും കരാട്ടെയിലേക്കും ജിംനാസ്റ്റിക്സിലേക്കും എത്തുകയായിരുന്നു. കോവിഡ് കാലത്തെ വിശ്രമവേള മുഴുവൻ പരിശീലനത്തിനായി ഉപയോ​ഗിക്കുകയാണ് നിമ.