തന്റെ തങ്കു പൂച്ചയെയും മിട്ടു പൂച്ചയെയും ഏറ്റെടുത്ത എല്ലാ ട്രോളന്മാര്‍ക്കും നന്ദി പറഞ്ഞ് ഓണ്‍ലൈന്‍ ക്ലാസിലൂടെ താരമായ ശ്വേത ടീച്ചര്‍ മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ സംസാരിക്കുന്നു.

പലരും ട്രോളുകണ്ടിട്ട് തന്റെ വീഡിയോ എടുത്തു കണ്ടു. അതില്‍ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. ട്രോളന്മാരെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെയും ടീച്ചര്‍മാരെയും അസഭ്യം പറയുന്ന ട്രോളുകള്‍ ഉണ്ടെന്ന് പലരും പറഞ്ഞു അപ്പോള്‍ വിഷമം വന്നു. എങ്കിലും ട്രോളന്മാര്‍ക്ക് എന്റെ ഒരുപാട് നന്ദി. ക്ലാസിലായാലും പുറത്തായാലും ഞാന്‍ എന്താണോ അതാണ് ആ വീഡിയോയില്‍ ഉള്ളത്- ടീച്ചര്‍ പറഞ്ഞു.