"പൊള്ളിയ സമയത്ത് ആദ്യമൊക്കെ പ്ലാസ്റ്റിക്ക് മൂക്കു കൊണ്ടാണ് നടന്നിരുന്നത്. സൂപ്പര്‍ഗ്ലൂവും ഒപ്പം കരുതും. ഒരു ദിവസം സൂപ്പര്‍ഗ്ലൂ എടുക്കാന്‍ മറന്നാല്‍ കുനിയുമ്പോഴേയ്ക്കും മൂക്ക് അടർന്നു പോകുമായിരുന്നു"- സൂസന്‍ ഓര്‍ക്കുന്നു. തോല്‍പ്പിക്കാന്‍ നോക്കുന്ന വിധിക്കു മുന്‍പിന്‍ സൂസന് വിജയിക്കണം. സാക്ഷാത്കാരിക്കാന്‍ ഇനിയും ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിയാണ്. അതുകൊണ്ട് തന്നെ ധൈര്യം കൈവിടാതെ ജീവിതത്തെ നേരിടുകയാണ് ഇടുക്കി സ്വദേശിനി സൂസന്‍ തോമസ്.