കരിയറിൽ ഏറ്റവും കൂടുതൽ ഉയർച്ച ഉണ്ടായത് ശ്വേത ജീവിതത്തിലേക്ക് വന്നതിനുശേഷമാണെന്ന് വ്ലോ​ഗർ സുജിത് ഭക്തൻ. പെണ്ണുകാണാൻ പോയപ്പോൾ സുജിത് ഭക്തൻ ആരാണെന്ന് പോലും ശ്വേതയ്ക്കറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യാത്ര ചെയ്യാൻ പേടിയുണ്ടോ? യാത്ര ചെയ്യുമ്പോൾ ഛർദിക്കുമോ എന്നൊക്കെയാണ് അന്ന് ഞാൻ ചോദിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടാണ് ശ്വേത. ഭാര്യയും ഭർത്താവും പരസ്പരം ഒരേപോലെ പിന്തുണ നൽകുമ്പോഴാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ടുപോവുന്നതെന്നും സുജിത് പറഞ്ഞു.