പി.ജി. കഴിഞ്ഞ വീട്ടമ്മയായിരുന്നു ഭാ​ഗീരഥിയമ്മ. വൈകിട്ട് അഞ്ചുമണി കഴിഞ്ഞാൽ വീടിന് പുറത്തേക്കിറങ്ങാൻ ഭയപ്പെട്ടിരുന്ന ഇവർ ഇന്ന് എവിടെ വേണമെങ്കിലും പോകും. ഒരു പേടിയുമില്ലാതെ. അംഗനവാടിയിലെ പോഷകാഹാരം വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയാണ് ഇന്ന് ഭാഗീരഥിയമ്മ. 

36 -ാം വയസിലാണ് ഭാഗീരഥിയമ്മ പഠനം പുനരാരംഭിച്ചത്. എം.ബി.എയും എം.എസ്.ഡബ്ലിയുവുമെടുത്തു. പി.ജി.ഡി.സി.എ. കഴിഞ്ഞു. ഇപ്പോൾ പിഎച്ച്.ഡി എടുക്കാനുള്ള ശ്രമത്തിലാണിവർ.