പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്ക് ക്ലാസെടുക്കുകയാണ് 9-ാം ക്ലാസുകാരി ശ്രീവൈഗ. ശ്രീവൈഗയുടെ ഏറ്റവും വലിയ ലക്ഷ്യം ഐ.എ.എസ് ഉദ്യോ​ഗസ്ഥയാകുകയാണ്.

രണ്ട് വയസുമുതൽ തന്നെ നല്ല ഓർമശക്തിയുള്ള കുട്ടിയായിരുന്നു ശ്രീവൈ​ഗയെന്ന് അമ്മ പറഞ്ഞു. പി.എസ്.സിക്ക് താൻ പഠിക്കുന്നത് കേൾക്കുകയും മകൾ അത് ഓർമയിൽ സൂക്ഷിക്കുകയുമായിരുന്നുവെന്നാണ് മനസിലായതെന്നും അവർ പറഞ്ഞു.