തൃശ്ശൂര്‍ സി.എം.സി നിര്‍മല പ്രോവിന്‍സിലെത്തിയാല്‍ നമുക്ക് കാണാം ക്യാമറയുമായി ഒരു കന്യാസ്ത്രീയെ. നൂറിലേറെ ആല്‍ബങ്ങളും നിരവധി ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടെ സംവിധാനവും ക്യാമറയും എഡിറ്റിങ്ങും ചെയ്തിട്ടുണ്ട് സിസ്റ്റര്‍ ലിസ്മി. കേരളത്തിലെ സന്യാസ സമൂഹത്തില്‍ നിന്നുള്ള ആദ്യ ക്യാമറ വുമണ്‍ ആണ് സിസ്റ്റര്‍ ലിസ്മി.

2013-ൽ ക്യാമറയെടുത്തിറങ്ങിയതാണ് സിസ്റ്റർ ലിസ്മി. ആരും പഠിപ്പിക്കാതെ തന്നെ സഭയുടെ യൂട്യൂബ് ചാനലായ നിർമലാ മീഡിയ ടി.എസ്.ആറിലേക്ക് വീഡിയോകൾ ചെയ്തു. മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ തൃശ്ശൂരിലെ സഭാനേതൃത്വവും മഠത്തിലെ സുപ്പീരിയർ സിസ്റ്ററും മുൻകയ്യെടുത്ത് 2017-ൽ എരണാകുളത്ത് സിനിമാട്ടോ​ഗ്രഫിയിലും എഡിറ്റിങ്ങിലും ഡിപ്ലോമാ കോഴ്സിനയച്ചു. 

പിന്നീട് പ്രൊഫഷണൽ ക്യാമറകൾ കൈകാര്യം ചെയ്യാനും പരിശീലനം നേടി. സഭയ്ക്കകത്തുനിന്നും പൂർണ പിന്തുണയാണ് സിസ്റ്റർക്ക് ലഭിക്കുന്നത്.