ജീവിതത്തിൽ ഏറെ വെല്ലുവിളികളിലൂടെ കടന്നുപോയിട്ടുള്ള തനിക്ക് ഭാര്യ ആശ നൽകിയ പിന്തുണയെക്കുറിച്ച് പങ്കുവെക്കുകയാണ് ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ആരോ​ഗ്യപരമായി തളർന്നിരുന്ന കാലത്ത് തന്റെ എല്ലാ അരക്ഷിതാവസ്ഥകൾക്കും ഒപ്പം നിന്ന് സം​ഗീതത്തിൽ മുന്നോട്ടു പോകാൻ പിന്തുണയായത് ഭാര്യയാണെന്ന് പറയുന്നു ഹരീഷ്. വൈകാരികമായും സാമ്പത്തികമായും മകളെ നോക്കുന്നതിലുമെല്ലാം മുൻകൈയെടുത്ത് തന്നെ വേദിയിൽ നിൽക്കാൻ വീണ്ടും പ്രാപ്തനാക്കിയതിനു പിന്നിലെ ഭാര്യയുടെ പങ്കാളിത്തത്തെക്കുറിച്ചും പങ്കുവെക്കുകയാണ് അദ്ദേഹം.