ഭര്‍ത്താവിന്റെ വേര്‍പാടോടെയാണ് ഷീബ ഡുറോം എന്ന തോപ്പുംപടിക്കാരി അദ്ദേഹത്തിന്റെ ഇറച്ചി വ്യാപാരം ഏറ്റെടുത്തത്.
ആരേയും വേദനിപ്പിക്കാത്ത താന്‍ എങ്ങനെ കോഴിയെ കൊല്ലും എന്ന് ആശങ്കപ്പെട്ട ഷീബ തന്നെ ആശ്രയിച്ചിരിക്കുന്നവരേക്കുറിച്ച് ആലോചിച്ചപ്പോള്‍ പേടി എങ്ങോട്ട് പോയെന്ന് അറിയില്ലയെന്ന് പറയുന്നു.
ഇന്ന് ഇവര്‍ തോപ്പുംപടിയുടെ കൗണ്‍സിലറാണ്. തന്റെ വിജയം തോപ്പുംപടിയുടെ വിജയമാണെന്നും രാഷ്ട്രീയം ഒരിക്കലും ഉപജീവന മാര്‍ഗമല്ലെന്നും ഷീബ പറയുന്നു.