മുന്നൂറുരൂപ ദിവസവാടക: സ്ത്രീ യാത്രക്കാര്‍ക്കായി കൊല്ലം കോര്‍പറേഷന്റെ ഷീ ലോഡ്ജ്

രാത്രി കാലങ്ങളില്‍ നഗരത്തില്‍ എത്തുന്ന സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുകയാണ് കൊല്ലം നഗരസഭ. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഷീലോഡ്ജ് പദ്ധതിയുടെ ഭാഗമായാണ് വനിതകള്‍ക്കു  താമസിക്കാന്‍  സുരക്ഷിത ഇടമൊരുങ്ങുന്നത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ്  ഷീ ലോഡ്ജില്‍ പ്രവേശനം. രാത്രി എട്ടിനുശേഷം വരുന്ന സ്ത്രീകള്‍ക്ക് പോലീസിന്റെസഹായത്തോടെ ഷീ ലോഡ്ജില്‍ പ്രവേശനം ലഭിക്കും.  സ്ഥലം എസ്.ഐയും ഉള്‍പ്പെടുന്നതാണ് ഷീലോഡ്ജ് ഗവേര്‍ണിംഗ് കമ്മിറ്റി.  നേരിട്ടും ഫോണ്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും പ്രവേശനം സാദ്ധ്യമാകും. കൊല്ലം ബസ്റ്റാന്‍ഡില്‍ നിന്നും 3.5 കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.7 കിലോമീറ്ററുമാണ് പോളയത്തോട് സ്ഥിതിചെയ്യുന്ന ഷീലോഡ്ജിലേക്കുള്ള ദൂരം. കോര്‍പ്പറേഷന്‍ നേരിട്ട് നടത്തുന്ന ഷീലോഡ്ജില്‍ രണ്ട് കുടുംബശ്രീ പ്രവര്‍ത്തകരാണ് വാര്‍ഡന്മാര്‍. മുന്നൂറു രൂപയാണ് ദിവസ വാടക

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented