പരമ്പര കൊലയാളി ലൈംഗിക അടിമയാക്കിയ യുവതിയെ രക്ഷപ്പെടുത്തി

ഉരുക്ക് കണ്ടെയ്‌നറിനുള്ളില്‍ പരമ്പര കൊലയാളി തടവിലാക്കിയിരുന്ന യുവതിയെ പോലീസ് രക്ഷപ്പെടുത്തി. സൗത്ത് കരോലിനയിലാണ് സംഭവം. കാലാ ബ്രൗണ്‍ എന്ന യുവതിയെ പോലീസ് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ അധികൃതര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. കാലാ ബ്രൗണിനെ ലൈംഗിക അടിമയായാണ് ടോഡ് കോലെപ്പ് എന്ന പരമ്പര കൊലയാളി തടവിലാക്കിയിരുന്നത്. അന്വേഷണത്തിനിടെ ടോഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുണ്ടായിരുന്ന കണ്ടെയ്‌നറില്‍ നിന്നും നിലവിളി കേട്ടെത്തിയതായിരുന്നു പോലീസ്. പോലീസ് കാണുമ്പോള്‍ കഴുത്തില്‍ ചങ്ങലയുപയോഗിച്ച് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ബ്രൗണ്‍. കാലാ ബ്രൗണിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ കാമുകന്‍ ചാര്‍ലി കാര്‍വറെ ടോഡ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഏഴു പേരെയാണ് ടോഡ് കൊലപ്പെടുത്തിയത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2016 നവംബറിലാണ് ഇയാള്‍ പിടിയിലാവുന്നത്. ബ്രൗണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ടോഡ് കഴിഞ്ഞമാസം കുറ്റം സമ്മതിച്ചിരുന്നു. ഏഴ് തുടര്‍ ജീവപര്യന്തങ്ങളും അറുപത് വര്‍ഷം വേറെയും തടവില്‍ കിടക്കണമെന്നതാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.