ശാന്തേച്ചിയിങ്ങനെ പല നാടുകളിലെ പല നഗരങ്ങളിലെ സ്വച്ച് ഭാരത് താരമായിട്ട് വര്‍ഷങ്ങളേറെയായി. വലിയൊരു ചൂല് മാത്രമുണ്ട്  65-ാം വയസ്സിലും സ്വന്തമെന്ന് പറയാന്‍. ആ ചൂലുമായാണ് യാത്ര. എത്തുന്നിടത്ത് ആഴ്ചകള്‍ തങ്ങി ആ നാടാകെ ശുചീകരിച്ച് മടങ്ങും. സേവനം തികച്ചും സൗജന്യം.