ഒറ്റയ്ക്ക് വാഹനമോടിക്കുന്ന സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത

ഒറ്റയ്ക്ക് വാഹനമോടിക്കുന്ന വനിതകള്‍ അപകടത്തില്‍പെട്ടാല്‍ പോലീസിന്റെ ഉള്‍പ്പടെ സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ ഒരു പുതിയ സാങ്കേതികവിദ്യ. സേഫ് ഡ്രൈവ് എന്ന ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കാം. അപടത്തില്‍പ്പെടുമ്പോള്‍ ഇതിന്റെ ബട്ടണില്‍ വിരലമര്‍ത്തുക. പോലീസും ബന്ധുക്കളും മെക്കാനിക്കുമെല്ലാം ഉടന്‍ സ്ഥലത്തെത്തും. സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സേഫ് ഡ്രൈവ് മെഷീന്‍ തിരുവനനന്തപുരത്ത് നടന്ന ചടങ്ങില്‍ പുറത്തിറക്കി. റോഡ് സുരക്ഷയ്ക്കായുള്ള ഇത്തരം കാല്‍വെയ്പ്പുകള്‍ പ്രോത്സാപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും സേഫ് ഡ്രൈവ് ഉപയോഗപ്പെടും. ബംഗലുരു ആസ്ഥാനമായുള്ള എല്‍സിസ് ഇന്റലിജെന്‍സ് ഡിവൈസെസ് ആണ് സേഫ് ഡ്രൈവ് നിര്‍മ്മാതാക്കള്‍. പതിനായിരം രൂപയാണ് വില.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.