പലര്‍ക്കും സ്വപ്‌നമാണ് വിവാഹം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിവാഹദിനത്തില്‍ ആഗ്രഹിച്ചതുപോലെ വസ്ത്രം ധരിക്കാന്‍ കഴിയാത്തവരെ സഹായിക്കുകയാണ് സബിത. 

മറ്റുള്ളവര്‍ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച ശേഷം സൗജന്യമായി അര്‍ഹതപ്പെട്ടവരിലേയ്ക്ക് എത്തിക്കുകയാണ് സബിത. ഒരുവീട്ടിൽ നിന്ന് അഞ്ച് വിവാഹ വസ്ത്രങ്ങൾ വരെ എത്തിയിട്ടുണ്ടെന്ന് സബിത പറയുന്നു.

വിവാഹവസ്ത്രങ്ങളുടെ വൈവിധ്യം കണ്ട് ഇതിന് പണം തരണോ, തിരികെ തരണോ എന്നെല്ലാം ചോദിക്കുന്നവരുണ്ട്. എല്ലാവരേയും ഒന്നും വേണ്ടെന്ന് പറഞ്ഞ് വസ്ത്രങ്ങൾ നൽകി സബിത മടക്കി അയയ്ക്കും.