അച്ഛന്റെ നിർദേശങ്ങൾക്കനുസരിച്ച് ചുറുചുറുക്കോടെ ചുവടുകൾ വെയ്ക്കുകയാണ് രുദ്രവീണ. പ്രായം അഞ്ച്, പക്ഷേ കളരിയിൽ മെയ്ത്താരിയും കോൽത്താരിയും ഈ കൊച്ചുമിടുക്കി പരിശീലിച്ചുകഴിഞ്ഞു. ഇനി ലക്ഷ്യം അങ്കത്താരി. ആറുവയസ്സിനകം അതും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. തൃശ്ശൂർ ചിറ്റിലപ്പിള്ളി മുള്ളൂർ ഭദ്രകാളി ക്ഷേത്രത്തിലെ ശാന്തിക്കാരനായ  കൂത്തുപറമ്പ് സ്വദേശി ലിമ്നേഷ് മോഹന്റെയും ശിൽപയുടേയും മകളാണ് രുദ്രവീണ