സ്വന്തം കുഞ്ഞിനെ കങ്കാരുവിനെപ്പോലെ തൂക്കി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അമ്മ രേഷ്മയായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയയിലെ താരം. സ്വിഗിയുടെ ഭക്ഷണം ഡെലിവർ ചെയ്യാൻ പോകുന്നതിനിടെ ആരോ ഫോണിൽ പകർത്തിയ വീഡിയോ വൈറലാവുകയായിരുന്നു.  ഡേ കെയർ ഇല്ലാത്ത ദിവസങ്ങളിൽ കുഞ്ഞിനെ നോക്കാൻ ആരുമില്ലാതായതോടെയാണ് കുഞ്ഞുമായുള്ള രേഷ്മയുടെ ഓട്ടം. എന്നാൽ വീഡിയോ എടുത്തവനെ കിട്ടിയിരുന്നേൽ അന്നേരം തല്ലിയേനെയെന്നാണ് രേഷ്മക്ക് പറയാനുള്ളത്. ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ ഇരുപത്തിനാലുകാരി.