ജൈവ കൃഷിയും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്റെയും മികച്ച മാതൃകയാണ്  മലപ്പുറത്തെ കോക്കൂരിലെ പെണ്‍മിത്ര ഫാര്‍മേഴ്സ് ക്ലബ്. ഒരുകൂട്ടം സ്ത്രീകളുടെ കൂട്ടായ്മയുടെ വിജയഗാഥയാണിത്. പച്ചക്കറി കൃഷി, ആട്- കോഴിവളര്‍ത്തല്‍, നെല്‍കൃഷി, ജൈവ-വൈവിധ്യ ഉദ്യാനം, നാട്ടുചന്ത, കര കൗശല വസ്തുക്കളുടെ നിര്‍മ്മാണം എന്നിവയും പെണ്‍മിത്ര അംഗങ്ങള്‍ ചെയ്യുന്നുണ്ട്. 

ഇവയുടെ വിപണനത്തിനായി പെണ്‍മിത്ര എന്ന ഇക്കോ ഷോപ്പും ഇവര്‍ നടത്തുന്നു. പത്ത് പേരായി തുടങ്ങിയ പെണ്‍മിത്ര സംഘത്തില്‍ ഇന്ന് 150-ല്‍ അധികം അംഗങ്ങളാണുള്ളത്. ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിലെത്തിക്കുന്നതിനാല്‍ ഉത്പാദകര്‍ക്കും വാങ്ങുന്നവര്‍ക്കും ന്യായവില ഉറപ്പാക്കാനും സാധിക്കുന്നുവെന്നതാണ് പെണ്‍മിത്രയുടെ വിജയം.