കേക്ക് ഉണ്ടാക്കുന്നത് പാലക്കാടുകാരിയായ തിലക ദേവദാസിന് വെറുമൊരു നേരംപോക്കായിരുന്നു. എന്നാല്‍ ഇന്ന് തിലകയ്ക്ക് കേക്ക് ഉണ്ടാക്കുക എന്നത് വെറുമൊരു നേരം പോക്കല്ല.

പാഷൻ പ്രൊഫഷനാക്കി മാറ്റിയ തിലക ഇന്ന് ഈ മേഖലയിലെ സംരംഭക കൂടിയാണ്. ചെറുതായി തുടങ്ങിയ തന്റെ കേക്ക് നിർമാണ മേഖല ഇന്നത്തെ നിലയിൽ വിപുലമായതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് തിലക.