കല്‍പ്പാത്തിയില്‍ മുപ്പത്ത് കൊല്ലമായി നാവില്‍ കപ്പലോടിക്കുന്ന അച്ചാര്‍ വിളമ്പി 'ഉറുകായ് മാമി' എന്ന അലമേലു അമ്മാള്‍. കല്ല്യാണം കഴിഞ്ഞ കാലത്ത് നേരംപോക്കിന് തുടങ്ങിയതാണ് മാങ്ങാ അച്ചാർ തയ്യാറാക്കൽ. അന്നൊക്കെ ബന്ധുക്കൾക്കും നാട്ടുകാർക്കുമാണ് കൊടുത്തിരുന്നത്.

ആളുകൾ അഭിപ്രായം പറഞ്ഞു തുടങ്ങിയതോടെ പിന്നീ‍ട് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് കൽപാത്തിയിൽ നിന്ന് മാത്രമല്ല ദൂരസ്ഥലങ്ങളിൽ നിന്നുപോലും അലമേലു അമ്മാളിന്റെ മാങ്ങാ അച്ചാറിനായി എത്തുന്നവരുണ്ട്.