ഭാഷയിലെ വ്യത്യസ്തതകൊണ്ട് സോഷ്യൽ മീഡിയയിൽ പുത്തൻ തരം​ഗം സൃഷ്ടിച്ച ഒരാളാണ് നിധിന. തനി കണ്ണൂർ ശൈലിയിലാണ് ചെയ്യുന്ന വീഡിയോയിലെല്ലാം നിധിന സംസാരിക്കാറ്.

ഒരു വർഷമാവാറായി നിധിന വീഡിയോകൾ തയ്യാറാക്കാൻ തുടങ്ങിയിട്ട്. വെറുതേ ചെയ്ത ആദ്യത്തെ വീഡിയോ തന്നെ വൈറലായി. നാട്ടിലെത്തിയപോലെ തന്നെയുണ്ട് എന്ന് കണ്ണൂരുകാരായ പ്രവാസികളിൽ നിന്ന് അഭിപ്രായം വന്നതോടെ വീണ്ടും വീഡിയോകൾ ചെയ്യാനുള്ള ഊർജം ലഭിച്ചു.

കണ്ണൂർ ഭാഷ മാത്രമേ തനിക്കറിയൂ എന്ന് നിധിന പറയുന്നു. നാട്ടിലുള്ള അമ്മയോട് സംസാരിക്കുമ്പോഴാണ് മിക്കവാറും അടുത്തതായി ചെയ്യാനുള്ള വീഡിയോയുടെ ആശയം കിട്ടുന്നതെന്നും അവർ പറയുന്നു.