മക്കളെ പോറ്റാന്‍ ബെംഗളൂരുവില്‍ അലഞ്ഞ് ഒരമ്മ

അഞ്ച് മക്കളെ വളര്‍ത്താനായി ബെംഗളൂരുവിലെ തെരുവില്‍ അലയുകയാണ് തൃശ്ശൂര്‍ സ്വദേശിനി ബിന്ദു. ചില കേസുകളില്‍പ്പെട്ട് ഭര്‍ത്താവ് ഹരി ജയിലിലായതോടെയാണ് ബിന്ദുവിന്റെ ദുരിതം ആരംഭിക്കുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലായി ഇവരുടെ പിന്നീടുള്ള ജീവിതം. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ നാടുവിട്ട ബിന്ദുവും കുട്ടികളും ഇപ്പോള്‍ ബെംഗളൂരുവിലാണ്. പലഹാരക്കച്ചവടം നടത്തിക്കിട്ടുന്ന തുക കൊണ്ട് വീട്ടുവാടക പോലും കൊടുക്കാന്‍ ബിന്ദുവിന് സാധിക്കുന്നില്ല.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.