കഴിഞ്ഞ എട്ടു മാസക്കാലമായി ആലപ്പുഴയിലെ 175 തെരുവുനായ്ക്കള്‍ക്ക് ദിവസവും ഭക്ഷണം നല്‍കുകയാണ് ശോഭയും മകളും. മരിച്ചു കഴിഞ്ഞാല്‍ നമ്മളും നായ്ക്കളും മൃതശരീരങ്ങള്‍ മാത്രമാണെന്നാണ് ശോഭ പറയുന്നത്. 

ലോക്ഡൗണിനു ശേഷം ഒരു ദിവസം പോലും ഭക്ഷണം കൊടുക്കുന്നതില്‍ മുടക്കം വന്നിട്ടില്ല. ആളുകള്‍ എന്തു പറഞ്ഞാലും ജീവനുള്ള കാലത്തോളം ഈ പ്രവൃത്തി തുടരണം എന്നാണ് ശോഭ നിശ്ചയിച്ചിരിക്കുന്നത്.

ഭക്ഷണം കൊടുക്കാനായി രാത്രി ഏഴുമണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് രാത്രി 1 മണിയോടെയാകും.