ജിമ്മില്‍ 'ജീവിക്കുന്ന' ജിനി

ഫാഷന്‍ ഡിസൈനറും സംരംഭകയുമൊക്കെയായിരുന്നു ജിനി ഗോപാല്‍ എന്ന പെണ്‍കുട്ടി. ജീവിതത്തില്‍ ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ തളര്‍ന്നുപോയ ജിനി ഒരു ആശ്വാസമെന്ന എന്ന നിലയിലാണ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങിയത്. എന്നാല്‍, പിന്നീട് ജിനിയുടെ ജീവിതം തന്നെ അത് മാറ്റിമറിച്ചുകളഞ്ഞു. ഈ വര്‍ഷം മിസ് എറണാകുളം ഫിറ്റ്‌നസ് ആയ ജിനിയുടെ കഠിനാധ്വാനം മിസ് കേരള ഫിറ്റ്‌നസ് ക്വീന്‍ പട്ടവും നേടിക്കൊടുത്തു. തന്റെ സമയത്തിന്റെ സിംഹഭാഗവും ജിമ്മിലും ഫിറ്റ്‌നസിനായും ചെലവിട്ടാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് ജിനി പറയുന്നു. ഒക്ടോബറില്‍ നടക്കുന്ന മിസ് ഇന്ത്യ ഫിറ്റ്‌നസ് മത്സരത്തിനായുള്ള കഠിന പരിശീലനത്തിലാണ് ജിനി ഇപ്പോള്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented