ഉപയോ​ഗശൂന്യമെന്നു പറഞ്ഞ് നമ്മൾ വലിച്ചെറിയുന്ന ഓരോ വസ്തുവിനും എന്തെങ്കിലുമൊക്കെ ​ഗുണം കാണും. അത് തിരിച്ചറിയുക എന്നതിലാണ് കാര്യം. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറ സ്വദേശി മെറിൻ സാറ റെജിക്ക് കമ്പം പാഴ് വസ്തുക്കളിലാണ്. ഈ ലോക്ക്ഡൗൺ കാലത്ത് നൂറിലേറെ മനോഹരമായ കരകൗശല വസ്തുക്കളാണ് മെറിൻ പാഴ് വസ്തുക്കളുപയോ​ഗിച്ച് നിർമിച്ചത്.

സവാളയുടേയും ഓറഞ്ചിന്റേയും തൊലി, മത്തങ്ങയുടെ കുരു, ടയർ, പഴയ ഷൂ തുടങ്ങിയവയെല്ലാം റെബേക്കയിലൂടെ പുതുരൂപം കൈവരിക്കുന്നു. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലുമെത്തി മെറിന്റെ കരവിരുത്. ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജിലെ രണ്ടാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ് മെറിൻ.