എല്ലാ വാഹനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഒറ്റപ്പാലത്തെ പ്രീതയുടെ വര്‍ക്ക്‌ഷോപ്പിലുണ്ട്. ബുള്ളറ്റ് എക്‌സ്‌പേര്‍ട്ടെന്നും വിളിപ്പുറത്തെത്തുന്ന മെക്കാനിക് എന്നുമൊക്കെയാണ്  പ്രീത അറിയപ്പെടുന്നത്.

ഒറ്റപ്പാലത്ത് വരിക്കാശ്ശേരി മനയിലേക്ക് പോകുന്ന വഴിയാണ് പ്രീതയുടെ വർക്ക്ഷോപ്പുള്ളത്. ചെറുപ്പത്തിൽ അച്ഛനൊപ്പമാണ് ഈ മേഖലയിലേക്ക് പ്രീത എത്തുന്നത്.  ഇപ്പോൾ പഴയ മോഡൽ മുതൽ പുതുലമുറ വാഹനങ്ങൾ വരെ പ്രീതയുടെ വർക്ക്ഷോപ്പിൽ റിപ്പയർ ചെയ്യുന്നു. 

ഇരുപത് വർഷത്തോളമായി തനിച്ച് വർക്ക്ഷോപ്പ് നടത്താൻ തുടങ്ങിയിട്ട്. ചെറുപ്പം മുതലേ ചെയ്യുന്നതുകൊണ്ട് ശാരീരികമായി ഇതുവരെ ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ലെന്ന് പ്രീത പറഞ്ഞു.