'ഇതിൽ പ്രത്യേകിച്ചൊന്നുമില്ല. പലരും വിളിച്ചുപറഞ്ഞതനുസരിച്ച് ലോട്ടറി എടുത്തുവെക്കാറുണ്ട്. പ്രൈസടിച്ചാൽ കൊടുക്കുകയും  ചെയ്യും' -കടമായി പറഞ്ഞുവെച്ച ലോട്ടറിയ്ക്ക് ബമ്പറടിച്ചതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ ആലുവ സ്വദേശി സ്മിജയുടെ വാക്കുകളിൽ സ്വാഭാവികത മാത്രം. ഫലം വന്നയുടനെ ലോട്ടറി സുരക്ഷിതമായി തന്റെ കയ്യിലുണ്ടെന്ന് സ്മിജ വിളിച്ചുപറഞ്ഞെന്ന് ആറുകോടി നേടിയ ചന്ദ്രനും പറയുന്നു. അ‌പ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിൽ മതിമറക്കുന്നില്ലെന്നും ലോട്ടറി അ‌ടിച്ചതിനെ തുടർന്നുള്ള ബാങ്കിലെ ഇടപാടുകൾ തീർത്ത് അ‌ടുത്ത ദിവസം മുതൽ ജോലിക്ക് പോകുമെന്നും ചന്ദ്രൻ കൂട്ടിച്ചേത്തു.