1950-ൽ ജനിച്ച് 1975 വരെ കേരളത്തിൽ. 75-ൽ വിവാഹ ശേഷം ശ്രീലങ്കയിലേക്ക് താമസം മാറ്റി. ശ്രീലങ്കയിലുണ്ടായിരുന്ന മൂന്ന് ദശാബ്ദത്തോളം കാലം ശബ്ദവീചികളിലൂടെ മലയാളി മനസുകളിൽ സ്ഥിരതാമസമാക്കിയയാളാണ് റേഡിയോ സിലോൺ അവതാരക ലതിക വിവേകാന്ദൻ.

തന്റെ ആത്മകഥയും ശ്രീലങ്കയുടെ ആത്മകഥയും ഒന്നിച്ച് ശ്രീലങ്കൻ ഡയറീസ് എന്ന രൂപത്തിൽ എഴുതി. ഇപ്പോൾ രണ്ടാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ലതിക വിവേകാന്ദൻ. റേഡിയോ ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം വീട്ടിൽ സന്തോഷമായിരിക്കുന്നെന്ന് അവർ മാതൃഭൂമി ന്യൂസിന്റെ ഷീ മാറ്റേഴ്സിൽ പറഞ്ഞു.

റേഡിയോ അനൗൺസറാകണമെന്ന് കുട്ടിക്കാലം മുതലേയുള്ള ആ​ഗ്രഹമാണ്. അന്ന് നടന്ന ഓഡിഷനിൽ ഞാൻ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പേടിയിലായിരുന്നു അന്നത്തെ ശ്രീലങ്കൻ ജീവിതം. എന്നാലും ശരിക്കും ആ കാലഘട്ടം മുഴുവൻ നമ്മൾ ജീവൻ പണയംവെച്ചിട്ടായിരുന്നു ജീവിച്ചത്. പുസ്തകം എഴുതിയത് എന്റെ ആത്മകഥ പോലെയാണെങ്കിലും എന്നെക്കുറിച്ചൊന്നും അധികം പരാമർശിച്ചിട്ടില്ല. അതിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തേക്കുറിച്ചാണെന്നും അവർ പറഞ്ഞു.