കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരായി വനിതകള്‍ എത്തിയത് വിപ്ലവമായിരുന്നു. എന്നാല്‍ വനിതകള്‍ക്ക് മാത്രമല്ല കെ.എസ്.ആര്‍.ടി.സിയെന്ന പൊതുമേഖലാ സ്ഥാപനത്തിന് തന്നെ അഭിമാനമാവുകയാണ് കവിത. ആര്‍. നായര്‍. കണ്ടക്ടര്‍ ജോലിക്കിടയിലും വീട്ടുചുമതലകള്‍ നിര്‍വഹിക്കുന്നതിനിടയിലും ആവശ്യമായ സമയം കണ്ടെത്തി പഠിച്ച് പി.എച്ച്.ഡി നേടിയിരിക്കുകയാണ് ഇവര്‍. 

പഠനത്തിന് പ്രായമോ, തൊഴില്‍ സാഹചര്യങ്ങളോ ഒന്നും ബാധകമല്ലെന്നും മനസുവെച്ചാല്‍ ഉന്നത ബിരുദങ്ങള്‍ ആര്‍ക്കും സമ്പാദിക്കാവുന്നതേയുളളുവെന്നും പ്രവൃത്തിയിലൂടെ കാണിക്കുകയാണ് കവിത. പി.എച്ച്.ഡി നേടിയെടുത്തുവെന്ന അഹങ്കാരമൊന്നും കവിതയ്ക്കില്ല. 

പേരുപോലെ തന്നെ കവിതയാണ് പി.എച്ച്.ഡി നേടിയ പ്രബന്ധത്തിന് പിന്നില്‍. സച്ചിദാനന്ദന്‍ കവിതകളെപ്പറ്റിയുള്ള പഠനത്തിനാണ് കവിതയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.