മാസം തോറും സാനിറ്ററി നാപ്കിനു വേണ്ടി പണം ചിലവാക്കുന്നതിനെക്കുറിച്ചും അവ ഉപയോ​ഗശേഷം സംസ്കരിക്കാൻ പാടുപെടുന്നതിനെക്കുറിച്ചുമൊക്കെ സ്ത്രീകൾ തുറന്നു പറയാറുണ്ട്. അത്തരത്തിലുള്ളവർ കണ്ടിരിക്കേണ്ടതാണ് മലപ്പുറത്തുകാരിയായ ഖദീജാ ബീവിയുടെ വ്യത്യസ്തമായ ആശയം.

കഴുകി ഉപയോ​ഗിക്കാവുന്ന സാനിറ്ററി നാപ്കിൻ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് ഖദീജാ ബീവി. ആറു മണിക്കൂർ മുതൽ പന്ത്രണ്ടു മണിക്കൂറോളം ലീക്ക് ഇല്ലാതെ നിലനിൽക്കുന്നതാണ് താൻ അവതരിപ്പിക്കുന്ന വാഷബിൾ നാപ്കിൻ എന്ന് ഖദീജാ ബീവി പറയുന്നു.