തൃശ്ശൂർ: രാമായണം വലത്തുനിന്ന് ഇടത്തോട്ടെഴുതി ആലപ്പാട് സ്വദേശിയും ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റൻ്റ് മാനേജരുമായ ജില്ലു അഭിജിത്ത്. 'മിറർ ഇമേജ്' ശൈലിയിൽ ജില്ലു പകർത്തിയെഴുതിയത് രാമായണം കാവ്യരൂപത്തിലെ മുന്നൂറ് പേജുകളാണ്. ഇതുവരെ പകർത്തിയത് ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം എന്നീ കാണ്ഡങ്ങളാണ്. യുദ്ധകാണ്ഡമാണ് ഇനി പൂർത്തിയാവാനുള്ളത്.