കുട്ടി ഏതുടുപ്പാണ് ഇട്ടിരിക്കുന്നത്?, ജാഡയാണോ മോളൂസേ?, വീഡിയോ കോൾ വിളിച്ചിട്ട് എന്താ എടുക്കാത്തത്? പോലുള്ള മെസേജുകൾ ഒരിക്കലെങ്കിലും ലഭിക്കാത്ത പെൺകുട്ടികളുണ്ടാവില്ല. സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സമാനമായ രീതിയിലുള്ള സന്ദേശങ്ങൾ കിട്ടിയിട്ടുണ്ടാവും. ഇത് എത്രത്തോളം മറ്റുള്ളവരിൽ അസഹ്യതയുണ്ടാക്കുന്നുവെന്ന് അയക്കുന്നവർക്കറിയില്ല. പക്ഷേ കിട്ടുന്നവർക്ക് അതൊട്ടും സുഖകരമായ അനുഭവമല്ല. 

ഒക്ടോബർ 11, ഇന്റർനാഷണൽ ഡേ ഓഫ് ദി ഗേൾ ചൈൽഡ് ആയാണ് ആചരിക്കുന്നത്. ഡിജിറ്റൽ ജനറേഷൻ, അവർ ജനറേഷൻ എന്നതാണ് ഈ ദിനത്തോടനുബന്ധിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഇത്തവണത്തെ തീം. പെൺകുട്ടികൾ നേരിടുന്ന സൈബർ ആക്രമണങ്ങൾക്കും ലൈംഗികച്ചുവയുള്ള കുശലാന്വേഷണങ്ങൾക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇതിനെക്കുറിച്ചു പെൺകുട്ടികൾക്ക് പറയാനുള്ളത് കേൾക്കാം.