കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ ലോകം മുട്ടുകുത്തിയ വര്‍ഷമാണിത്. പലരുടെയും ജോലി നഷ്ടമാവുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. ഇതേറ്റവുമധികം ദുരിതം വിതച്ച വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. ഇടക്കാലത്തുണ്ടായ താരതമ്യേനെ മെച്ചപ്പെട്ട ജീവിതം തകര്‍ത്തുകൊണ്ടാണ് കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതത്തിലേക്ക് എത്തിയത്. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം കൊണ്ട് ലഭിച്ച ജോലിയും ജീവിതവും പലര്‍ക്കും നഷ്ടപ്പെട്ടു. താമസസ്ഥലങ്ങളില്‍ നിന്ന് പലരെയും ഇറക്കിവിട്ടു. പട്ടിണിയും ദാരിദ്ര്യവും അവരുടെ ജീവിതങ്ങളിലേക്ക് തിരിച്ചുവന്നു. പലര്‍ക്കും ഗതികേടുകൊണ്ട് ലൈംഗിക തൊഴിലില്‍ വീണ്ടും അഭയം പ്രാപിക്കേണ്ടി വന്നു. ലോക്ഡൗണ്‍ തകര്‍ത്തുകളഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം നടത്തിയ അന്വേഷണത്തിന്ററെ ആദ്യ ഭാഗം..